രഞ്ജിത്ത് ശങ്കറിന്റെ ഫോര്‍ ഇയേഴ്‌സ്,ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (17:18 IST)
ജയസൂര്യയുടെ 'സണ്ണി' എന്ന ചിത്രത്തിന് ശേഷം പ്രശസ്ത സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ഫോര്‍ ഇയേഴ്‌സ് എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ തിരക്കുകളിലാണ്. പ്രിയ വാര്യര്‍ നായികയായി എത്തുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഡബ്ബിങ് ജോലികള്‍ തുടങ്ങിയ വിവരം സംവിധായകന്‍ തന്നെയാണ് അറിയിച്ചത്.

ചെറുപ്പക്കാരായ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളുമാണ് സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ത്രില്ലിലാണ് സംവിധായകനും.

മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ശങ്കര്‍ ശര്‍മയാണ് സംഗീതമൊരുക്കുന്നത്.തപസ് നായിക്- ശബ്ദ മിശ്രണം. ഡ്രീംസ് ആന്‍ഡ് ബിയോണ്ട് ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :