1975ലെ ജില്ലാ കലോത്സവം റോളിംഗ് ട്രോഫി,ഈ കുട്ടിയെ നിങ്ങള്‍ക്കറിയാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (09:09 IST)
സര്‍വ്വകലാശാല യുവജനോത്സവങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ചെറുപ്പക്കാരന്‍. തുടര്‍ച്ചയായി അഞ്ചുവര്‍ഷം കേരള സര്‍വ്വകലാശാല കലാ പ്രതിഭ. പറഞ്ഞുവരുന്നത് പിന്നണിഗായകന്‍ ജി വേണുഗോപാലിനെ കുറിച്ചാണ്.
1975ലെ ജില്ലാ കലോത്സവം റോളിംഗ് ട്രോഫി ഏറ്റുവാങ്ങുന്ന തന്റെ പഴയ ചിത്രം പങ്കുവെച്ച് ആ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് ഗായകന്‍.
ഡിസംബര്‍ 10, 1960ന് ജനിച്ച ജി വേണുഗോപാലിന് പ്രായം 61. ഗോപിനാഥന്‍ നായര്‍, സരോജിനി ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്.തിരുവനന്തപുരം ഗവര്‍മെന്റ് വനിതാ കോളേജ് സംഗീത വിഭാഗം മേധാവിയായിരുന്നു അമ്മ.
1987-ല്‍ പ്രദര്‍ശനത്തിനെത്തിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിന്‍ 'തിങ്കള്‍ പോറ്റും മാനേ..'എന്ന ഗാനം പാടിയാണ് തുടക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :