ഇന്ത്യയുടെ ഓപ്പണറാവാനുള്ള പ്രാപ്തി റിഷഭ് പന്തിനുണ്ട്, പ്രശംസയുമായി ജയവർധനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 11 ഓഗസ്റ്റ് 2022 (20:31 IST)
റിഷഭ് പന്തിനെ ഓപ്പണിങ് സ്ഥാനത്ത് പരീക്ഷിക്കുന്ന ഇന്ത്യയുടെ നീക്കത്തെ പിന്തുണച്ച് മുൻ ലങ്കൻ നായകൻ മഹേല ജയവർധനെ. ഓപ്പണിങ്ങിൽ കളിക്കാനുള്ള പ്രാപ്തി പന്തിനുണ്ടെന്ന് ജയവർധനെ വ്യക്തമാക്കി.

നിലവിൽ പുതുതലമുറയെ വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനം പല യുവതാരങ്ങൾക്കും മികച്ച അവസരമാണ്. ഡൊമസ്റ്റിക് ക്രിക്കറ്റ് ലീഗിൽ പന്ത് അധികം ഓപ്പണിങ് ചെയ്തിട്ടില്ലെങ്കിലും അതിനുള്ള പ്രാപ്തിയുള്ള താരമാണ് പന്ത്. ജയവർധനെ പറഞ്ഞു. അതേസമയം ഇന്ത്യൻ മുൻ നായകൻ വിരാട് കോലി പെട്ടെന്ന് തന്നെ ഫോമിലേക്ക് മടങ്ങിയെത്തുമെന്നും ജയവർധനെ പ്രതീക്ഷ പങ്കുവെച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :