തുടര്‍ച്ചയായി സിനിമകള്‍ പൊളിഞ്ഞപ്പോള്‍ പ്രിയദര്‍ശന് ഡേറ്റ് കൊടുക്കാന്‍ മോഹന്‍ലാല്‍ മടിച്ചു; ബ്രേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു !

രേണുക വേണു| Last Modified വ്യാഴം, 14 ഏപ്രില്‍ 2022 (11:37 IST)

മലയാളത്തിലെ ഹിറ്റ് ജോഡികളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. മോഹന്‍ലാലിന് സൂപ്പര്‍താര പരിവേഷം നേടികൊടുക്കുന്നതില്‍ പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഒരുസമയത്ത് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന അവസ്ഥയുണ്ടായി. അന്ന് പ്രിയദര്‍ശന്‍ സിനിമകളില്‍ നിന്ന് മോഹന്‍ലാല്‍ ഒരു ബ്രേക്ക് എടുക്കുകയായിരുന്നു.

1988 ല്‍ 'ചിത്രം' വന്‍ ഹിറ്റായതിനു ശേഷമായിരുന്നു സംഭവം. ചിത്രം ഹിറ്റായതിനു പിന്നാലെ മോഹന്‍ലാലിനെ വച്ച് പ്രിയന്‍ തുടര്‍ച്ചയായി നാല് സിനിമകള്‍ ചെയ്തു. വന്ദനം, അക്കരെ അക്കരെ അക്കരെ തുടങ്ങിയ സിനിമകളും അക്കൂട്ടത്തിലുണ്ട്. അതെല്ലാം ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞു. പിന്നീട് മറ്റൊരു സിനിമയുടെ കഥയുമായി എത്തിയപ്പോള്‍ മോഹന്‍ലാല്‍ പ്രിയനോട് നോ പറഞ്ഞു. മലയാളത്തില്‍ നിന്ന് പ്രിയന്‍ തല്‍ക്കാലം ഒരു ബ്രേക്ക് എടുക്കണമെന്നാണ് അന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശനോട് പറഞ്ഞത്. മോഹന്‍ലാലിന്റെ വാക്ക് കേട്ട പ്രിയന്‍ ആ സമയത്ത് മലയാളത്തിനു പുറമേയുള്ള ഭാഷകളില്‍ മാത്രം സിനിമ ചെയ്തു. പിന്നീട് മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത് കിലുക്കം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ്. അതിലും നായകനായത് മോഹന്‍ലാല്‍ തന്നെ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :