'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു, നിഖില വിമലിന്റെ 'ജോ ആന്റ് ജോ ' വരുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (17:02 IST)

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങള്‍ മാത്യു തോമസും നസ്ലന്‍ കെ. ഗഫൂറും വീണ്ടും ഒന്നിക്കുന്നു. ഇരുവര്‍ക്കും ഒപ്പം ഇത്തവണ
നിഖില വിമലും ഉണ്ട്.'ജോ ആന്റ് ജോ ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി.

നവാഗതനായ അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.കൂത്താട്ടുകുളത്താണ് ഷൂട്ടിങ് ആരംഭിച്ചത്.

അള്‍സര്‍ ഷായാണ് ഛായാഗ്രഹണം.ടിറ്റോ തങ്കച്ചന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരുന്നത്.

ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :