സ്വീഡനില്‍ നിന്നൊരു സന്തോഷ വാര്‍ത്ത, അന്താരാഷ്ട്ര പുരസ്‌കാരം നേടി ജോജി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (12:00 IST)

ഏപ്രില്‍ ഏഴിന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ജോജിയ്ക്ക് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനും ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ മറ്റൊരു ഹിറ്റ് കൂടി പിറന്നു. 2021ലെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും തിളങ്ങി ജോജി.

'സ്വീഡനില്‍ നിന്നുള്ള നല്ല വാര്‍ത്ത!സ്വീഡിഷ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ജോജി -ലെ മികച്ച ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം അവാര്‍ഡ് നേടി.'- ജോജി നിര്‍മ്മാതാക്കള്‍ കുറിച്ചു.

ഷെയ്ക്‌സ്പീരിയന്‍ ദുരന്തനാടകം മാക്ബത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ട് ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് സിനിമ ഒരുക്കിയത്.ഫഹദും ബാബുരാജും അടക്കമുള്ള താരങ്ങള്‍ മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. ഉണ്ണിമായ പ്രസാദും ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :