ധ്യാൻ ശ്രീനിവാസന്‍റെ അടുത്ത ചിത്രം 'പ്രകാശൻ പറക്കട്ടെ', ദിലേഷ് പോത്തൻ, അജു വർഗീസ് പ്രധാനവേഷങ്ങളിൽ !

കെ ആര്‍ അനൂപ്| Last Updated: ശനി, 14 നവം‌ബര്‍ 2020 (14:43 IST)
ദിലേഷ് പോത്തൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, മാത്യു തോമസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'പ്രകാശൻ പറക്കട്ടെ'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. ഷഹദ്
സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ധ്യാൻ ശ്രീനിവാസനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത്.

പ്രകാശന്‍ പറക്കട്ടെ ഒരു കുട്ടിയുടെ സ്വപ്നത്തിന്റെ കഥയാണ് പറയുന്നത്. 2021 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. നടി നിഷ സാരംഗും ചിത്രത്തിൻറെ ഭാഗമാണ്. ഗുരുപ്രസാദാണ് ഇതിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്യുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :