‘ദൃശ്യം’ ആഘോഷത്തില്‍ മോഹന്‍ലാല്‍, പുതിയ സിനിമ ‘പുലി മുരുകന്‍’ !
PRO
മെഗാഹിറ്റുകളുടെ സംവിധായകനായ വൈശാഖാണ് മോഹന്‍ലാലിനെ നായകനാക്കി പുലി മുരുകന്‍ ഒരുക്കുന്നത്. സെപ്റ്റംബര്‍ ആദ്യം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. തിരക്കഥ ബെന്നി പി നായരമ്പലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോക്കിരിരാജ, സീനിയേഴ്സ്, മല്ലു സിംഗ്, സൌണ്ട് തോമ എന്നീ ബ്ലോക്ക് ബസ്റ്ററുകള്‍ ഒരുക്കിയ സംവിധായകനാണ് വൈശാഖ്. എന്നാല്‍ അവസാനം ചെയ്ത വിശുദ്ധന്‍ എന്ന സിനിമ ബോക്സോഫീസില്‍ അത്ഭുതമൊന്നും കാട്ടിയില്ല. വൈശാഖിന്‍റെ വേറിട്ട ചുവടുവയ്പായിരുന്നു വിശുദ്ധന്‍. തട്ടുപൊളിപ്പന്‍ സിനിമകളുടെ ലോകത്തേക്ക് വൈശാഖ് മടങ്ങുകയാണ് പുലി മുരുകനിലൂടെ.
WEBDUNIA|
വൈശാഖിന്‍റെ ആദ്യ മോഹന്‍ലാല്‍ ചിത്രമാണ് പുലി മുരുകന്‍. അത് തന്‍റെ ഏറ്റവും വലിയ വിജയചിത്രമാക്കി മാറ്റാനാണ് വൈശാഖ് ഒരുങ്ങുന്നത്.