രഞ്ജിത് ചിത്രം മാറ്റിവച്ചു, മോഹന്‍ലാലിന്‍റെ ഡേറ്റ് മിസ്റ്റര്‍ ഫ്രോഡിന്!

PRO
മിസ്റ്റര്‍ ഫ്രോഡ് ഒട്ടേറെ സസ്പെന്‍സുകള്‍ കാത്തുവച്ചിരിക്കുന്ന സിനിമയാണ്. മോഹന്‍ലാല്‍ വളരെ ബ്രില്യന്‍റായ ഒരു കള്ളന്‍റെ വേഷത്തില്‍ എത്തുമെന്നാണ് ആദ്യ സൂചനകള്‍. കോടികള്‍ വിലപിടിപ്പുള്ള ഒരു വസ്തു ഒരുപാടുപേര്‍ മോഷ്ടിക്കാന്‍ ലക്‍ഷ്യം വയ്ക്കുകയും ഒരാള്‍ അതില്‍ വളരെ ബുദ്ധിപരമായി വിജയിക്കുകയും ചെയ്യുന്നതാണത്രേ പ്രമേയം.

‘മങ്കാത്ത’ എന്ന തമിഴ് ചിത്രത്തിന്‍റെ പ്രമേയവും ഏകദേശം ഇതുതന്നെയായിരുന്നു. എന്നാല്‍ മലയാളത്തില്‍ ഇത്തരം സിനിമകള്‍ വളരെ കുറച്ചുമാത്രമേ ഇറങ്ങിയിട്ടുള്ളൂ. കഴിഞ്ഞ വര്‍ഷം വന്ന ‘ലോക്പാല്‍’ എന്ന സിനിമയിലും മോഹന്‍ലാലിന് ഒരു കള്ളന്‍റെ വേഷമായിരുന്നു.

‘ദി ഫസ്റ്റ് എമംഗ് ദി ഈക്വല്‍സ്’ എന്നാണ് മിസ്റ്റര്‍ ഫ്രോഡിന്‍റെ ടാഗ് ലൈന്‍. മാടമ്പി, ഗ്രാന്‍റ് മാസ്റ്റര്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതാണ് മിസ്റ്റര്‍ ഫ്രോഡിന്‍റെ പ്രത്യേകത. നായികയെ തീരുമാനിച്ചിട്ടില്ല.

എ വി അനൂപാണ് മിസ്റ്റര്‍ ഫ്രോഡ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പും സംഗീതം ഗോപി സുന്ദറും നിര്‍വഹിക്കുന്നു.

WEBDUNIA|
അടുത്ത പേജില്‍ - ജി ഫോര്‍ ഗോള്‍ഡിന് എന്തു സംഭവിച്ചു?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :