മമ്മൂട്ടിയും ആസിഫ് അലിയും: ജവാന്‍ ഓഫ് വെള്ളിമല!

WEBDUNIA|
PRO
മമ്മൂട്ടിയും പൃഥ്വിരാജുമായിരുന്നു ഇതുവരെ ഒരു ടീം. ഇരുവരും തമ്മില്‍ നല്ല ചേര്‍ച്ചയെന്നാണ് ഏവരും പറയുന്നത്. സംസാരവും സ്വഭാവവും എല്ലാം ഒരുപോലെ. രണ്ടുപേരും ജ്യേഷ്ഠാനുജന്‍‌മാരായി അഭിനയിച്ച പോക്കിരിരാജ മെഗാഹിറ്റ്. പിന്നീട് മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ് പടം നിര്‍മ്മിക്കുന്നു എന്നും കേട്ടു.

എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടി കൂട്ടൊന്നു മാറ്റിപ്പിടിക്കുകയാണ്. പൃഥ്വിരാജിന്‍റെ എതിരാളിയെന്ന് മാധ്യമങ്ങളും സിനിമാലോകം തന്നെയും പറയാതെ പറയുന്ന ആസിഫ് അലിയുമൊത്ത് ഇനിയൊന്ന് യാത്രചെയ്യാനാണ് മമ്മൂട്ടിയുടെ തീരുമാനം. തന്‍റെ പുതിയ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ആസിഫ് അലിക്ക് നല്‍കിയിരിക്കുകയാണ് മമ്മൂട്ടി.

നവാഗതനായ അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ‘ജവാന്‍ ഓഫ് വെള്ളിമല’ എന്ന സിനിമയിലാണ് മമ്മൂട്ടിയും ആസിഫ് അലിയും ഒന്നിക്കുന്നത്. ജയിംസ് ആല്‍ബര്‍ട്ടാണ് ഈ സിനിമയുടെ തിരക്കഥയെഴുതുന്നത്. ‘വെനീസിലെ വ്യാപാരി’ എന്ന പരാജയ ചിത്രത്തിന് ശേഷം ജയിംസ് മമ്മൂട്ടിക്കുവേണ്ടി എഴുതുന്നു എന്ന പ്രത്യേകതയുമുണ്ട്.

മമ്മൂട്ടിയും ആസിഫ് അലിയും ഇപ്പോള്‍ തുല്യ ദുഃഖിതരാണെന്ന് പറയാം. മമ്മൂട്ടിയുടെ അഞ്ചാറു സിനിമകള്‍ തുടര്‍ച്ചയായി പൊട്ടി തകര്‍ന്ന് നില്‍ക്കുകയാണ്. ആസിഫ് അലിയുടെ വയലിന്‍, അസുരവിത്ത്, ഉന്നം എന്നിവയും തകര്‍ന്നടിഞ്ഞു. ഇനി ഒരുമിച്ച് നീങ്ങാം എന്ന് ഇവര്‍ തീരുമാനിച്ചാല്‍ തെറ്റുപറയാനെന്തുണ്ട്?

English Summary: Asif Ali is all set to team up with Mammootty in the forthcoming film Jawan of Vellimala. The film is being directed by Anoop Kannan. James Albert is the scenarist.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :