ഇസ്ലാമിനെ വികലമായി ചിത്രീകരിച്ചതിന്റെ പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ച ഹോളിവുഡ് സിനിമയായ നോഹക്ക് മലേഷ്യയിലും വിലക്ക്. ഖുറാനില്‍ പറഞ്ഞിരിക്കുന്നതു പോലെയല്ല നോഹയെ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ആരോപണം.
ക്രിസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളുടെ ഇടയില്‍ പ്രധാനപ്പെട്ട വ്യക്തിത്വമാണ് നോഹ. ദി പാഷന് ഓഫ് ദി ക്രൈസ്റ്റ്, ബ്രോക്ക്ബാക്ക് മൗണ്ടന്‍ എന്നീ സിനിമകള്‍ നേരത്തെ മലേഷ്യ നിരോധിച്ചിട്ടുണ്ട്.
യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ചിത്രങ്ങള്‍ നേരത്തെ തന്നെ വിലക്കിയിരുന്നു. ഈജിപ്തിലെ അല്‍ അഷര്‍ സര്‍വകലാശാല ചിത്രത്തിനെതിരേ പ്രത്യേക ഫത്വവയും പുറപ്പെടുപ്പിച്ചു.
റസല്‍ ക്രോ, ആന്റണി ഹോപ്കിന്‍സ്, എമ്മ വാട്സണ് എന്നിവരെ ഉള്‍പ്പെടുത്തി 125 ദശലക്ഷം ഡോളര്‍ ചെലവിട്ട് നിര്‍മ്മിച്ച ചിത്രം ഹോളിവുഡിലെ ബിഗ് ബജറ്റ് ചിത്രമാണ്. പാരമൗണ്ട് പിക്ച്ചേഴ്സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.