എം‌എച്ച് 370: 300 ഓളം അവശിഷ്ടങ്ങളുടെ ഉപഗ്രഹചിത്രം?

WEBDUNIA|
PRO
കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന 300 ഓളം അവശിഷ്ടങ്ങള്‍ തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തായ് ഉപഗ്രഹം കണ്ടെത്തിയതായി മാധ്യമങ്ങള്‍.

രണ്ടുമുതല്‍ 15 മീറ്റര്‍വരെ നീളമുള്ള വസ്തുക്കളാണ് തായ്‌ലന്‍ഡ് എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ് കണ്ടെത്തിയത്. ഓസ്‌ട്രേലിയയുടെയും ചൈനയുടെയും ഫ്രാന്‍സിന്റെയും ഉപഗ്രഹങ്ങള്‍ നേരത്തെ വിമാനഭാഗങ്ങളെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

പ്രതികൂല കാലാവസ്ഥമൂലം വ്യാഴാഴ്ച വിമാനങ്ങളുപയോഗിച്ചുള്ള തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. കപ്പലുകള്‍ തിരച്ചില്‍ തുടരുമെന്ന് ഓസ്‌ട്രേലിയന്‍ അധികൃതര്‍ പറഞ്ഞു.

ബ്ലാക്ക് ബോക്‌സ് കിട്ടിയാലേ അപകടകാരണമെന്തെന്ന് വ്യക്തമാകൂ. ഇതില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ രണ്ടാഴ്ചകൊണ്ട് ഇല്ലാതാവുമെന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്.മാര്‍ച്ച് എട്ടിനാണ് മലേഷ്യയില്‍ നിന്ന് ചൈനയ്ക്ക് പുറപ്പെട്ട എംഎച്ച് 370 വിമാനം 239 യാത്രക്കാരുമായി കാണാതായത്. അഞ്ച് ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :