കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഐ എം വിജയന്റെ ചിത്രം 'മ്'
കെ ആര്‍ അനൂപ്|
Last Updated:
വെള്ളി, 7 ജനുവരി 2022 (13:04 IST)
പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ നായകനായ 'മ് ( സൗണ്ട് ഓഫ് പെയിന്‍ )'.
27 - മത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ഒഫീഷ്യല്‍ സെലക്ഷന്‍ ചിത്രം നേടി.നോണ്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ അണ്‍ ഹെര്‍ഡ് ഇന്ത്യ; റെയര്‍ ലാംഗ്വേജ് ഫിലിം വിഭാഗത്തിലാണ് സിനിമയ്ക്ക് സെലക്ഷന്‍ ലഭിച്ചത്. ഈ വിഭാഗത്തില്‍ സെലക്ഷന്‍ നേടുന്ന ഈ വര്‍ഷത്തെ ആദ്യത്തെ മലയാള ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട്.
വിജീഷ് മണിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.പ്രകാശ് വാടിക്കലിന്റെതാണ് തിരക്കഥ.
ജുബൈര്‍ മുഹമ്മദ് ആണ് സംഗീത സംവിധായകന്‍.പരിസ്ഥിതി പാഠങ്ങളുടെ പുതിയ വഴിത്തിരിവുകള്‍ക്ക് വെളിച്ചം വീശുന്നതാണ് സിനിമയുടെ പ്രമേയം.