അവന്‍ അധോലോകനായകന്‍, ചോരപുരണ്ട കഥ പറയാന്‍ സൂര്യ!

Last Updated: ബുധന്‍, 18 ജൂണ്‍ 2014 (15:14 IST)
സിങ്കം 2 എന്ന മെഗാഹിറ്റിന് ശേഷം സൂര്യയുടെ പുതിയ ആക്ഷന്‍ ത്രില്ലറിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നു. ലിങ്കുസാമി സംവിധാനം ചെയ്യുന്ന 'അഞ്ചാന്‍' ടോക്കി പോഷന്‍ എല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബാക്കിയുണ്ടായിരുന്ന ഒരു ഗാനരംഗവും ഗോവയിലെ കടല്‍‌ത്തീരങ്ങളില്‍ ചിത്രീകരിച്ചു. സൂര്യയും സാമന്തയും ജോഡിയാകുന്ന ഈ സിനിമ ഓഗസ്റ്റ് 15നാണ് റിലീസാകുന്നത്.

അടുത്ത കുറച്ചുദിവസങ്ങളിലായി ചിത്രത്തിലെ ചില പാച്ച് വര്‍ക്ക് രംഗങ്ങള്‍ ലിങ്കുസാമി മുംബൈയില്‍ ചിത്രീകരിക്കും. അതിന് ശേഷം ചെന്നൈയിലേക്ക് മടങ്ങും. അഞ്ചാന്‍റെ ടീസറും ട്രെയിലറും ഉടന്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ പകുതിയോടെ വളരെ ഗ്രാന്‍റായ ഒരു ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് നടക്കും. യു ടി വിയും തിരുപ്പതി ബ്രദേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഞ്ചാന്‍റെ സംഗീതം യുവന്‍ ഷങ്കര്‍ രാജയാണ്.

ഈ സിനിമയില്‍ ഒരു അധോലോകനായകനെയാണ് അവതരിപ്പിക്കുന്നത്. മുംബൈ ആയിരുന്നു ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :