അനുബന്ധ വാര്‍ത്തകള്‍
- കഫക്കെട്ട് ഉള്ള സമയത്ത് മുട്ട കഴിക്കുന്നത് ഒഴിവാക്കണം; കാരണം ഇതാണ്
- സംസ്ഥാന അവാര്‍ഡ് ഉറപ്പിച്ച് മമ്മൂട്ടി; ഇത്തവണ മത്സരത്തിനു നാല് സിനിമകള്‍
- എലിയെ പിടിക്കുന്നത് പോലെ പുലിയെ പറ്റില്ലല്ലോ,സച്ചിനെയും ദ്രാവിഡിനെയും പുറത്താക്കാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സഖ്ലെയ്ൻ മുഷ്താഖ്
- റയിൽവേയിൽ ടിക്കറ്റില്ലാ യാത്ര: ഒരു കോടി പിഴ വസൂലാക്കിയ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർക്ക് പ്രശംസ
- പരിക്കേറ്റ പന്തും ശ്രേയസ് അയ്യരും ബുമ്രയും വാർഷിക കരാറിൽ, തരം താഴ്ത്തിയത് കെ എൽ രാഹുലിനുള്ള ശക്തമായ മുന്നറിയിപ്പ്
ആരോടും പറയുക വയ്യാ.. കോളാമ്പിയിലെ വീഡിയോ ഗാനം
മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമായ എം ടാക്കിയിലൂടെ റിലീസിന് എത്തിയ ആദ്യ ചിത്രമായിരുന്നു കോളാമ്പി. ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത സിനിമ തിയേറ്ററുകളിലേക്ക്. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ ഏഴു മുതല്‍ കോളാമ്പി ബിഗ് സ്ക്രീനുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനമാണ് ശ്രദ്ധ നേടുന്നത്.
ആരോടും പറയുക വയ്യാ.. എന്ന പാട്ട് കേള്‍ക്കാം.
രഞ്ജി പണിക്കര്‍, നിത്യ മേനോന്, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തന്, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാര്‍, പരേതനായ പി ബാലചന്ദ്രന്, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാര്‍ത്ഥ് മേനോന് തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയില്‍ ഉള്ളത്.
നിര്‍മാല്യം സിനിമയുടെ ബാനറില്‍ രൂപേഷ് ഓമനയാണ് കോളാമ്പി നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും തിരക്കഥ കെ എം വേണുഗോപാലും നിര്‍വഹിച്ചിരിക്കുന്നു. രവി വര്മ്മന് ഛായാഗ്രഹണവും റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിര്‍വഹിച്ചിരിക്കുന്നു.