'മനമേലെ പൂവിതളായി';'പകലും പാതിരാവും' രണ്ടാമത്തെ ഗാനം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (11:09 IST)
കുഞ്ചാക്കോ ബോബന്‍, രജീഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പകലും പാതിരാവും'. മാര്‍ച്ച് 3 പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.'മനമേലെ പൂവിതളായി' എന്ന് തുടങ്ങുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്.

സംഗീതസംവിധായകന്‍ - സ്റ്റീഫന്‍ ദേവസ്സി

വരികള്‍ - സുജേഷ് ഹരി

ഗായിക - നിത്യ മാമന്‍

ഗിറ്റാറും ബാസും - സുമേഷ് എം പരമേശ്വര്‍
വാഗമണ്ണില്‍ ചിത്രീകരിച്ച 'പകലും പാതിരാവും'ത്രില്ലര്‍ ആണെന്ന് സൂചനയും ട്രെയിലര്‍ നല്‍കുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :