1. വിനോദം
  2. സിനിമ
  3. ചലച്ചിത്രഗാനങ്ങള്‍
  4. #KalaavathiSongPromo Trending #1 on YouTube with 5M+ views ??

യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, മഹേഷ് ബാബുവും കീര്‍ത്തിയും പ്രണയത്തില്‍, ടീസര്‍ വീഡിയോ

Sarkaru Vaari Paata
തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമാണ് സര്‍കാരു വാരി പാട്ട. സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്യുന്നതിന് മുമ്പ് പുറത്തിറങ്ങിയ ടീസര്‍ സോങ് യൂട്യൂബില്‍ തരംഗമാകുന്നു. അഞ്ച് മില്യണില്‍ കൂടുതല്‍ ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത് ആണെന്നും മഹേഷ് ബാബു അറിയിച്ചു.
കീര്‍ത്തി സുരേഷ് നായികയായെത്തുന്ന സിനിമയിലെ ആദ്യ ഗാനം ഫെബ്രുവരി പതിനാലിന് പുറത്തുവരും.
 
പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന എന്റര്‍ടെയ്ന്‍മെന്റാകും ഇത്.പരശുറാം തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.
അടുത്ത ലേഖനം
75 ദിവസത്തോളം തിയേറ്ററുകളില്‍ നിറഞ്ഞോടി,ഒ.ടി.ടിയില്‍ എത്തിയപ്പോള്‍ ആശംസാപ്രവാഹം, ഓപ്പറേഷന്‍ ജാവയ്ക്ക് ഒരു വയസ്സ്