ഇനി ലോകം പാടും ഗെയിം ചേഞ്ചറിലെ ഗാനം ! പിറന്നാള്‍ സമ്മാനം, ലിറിക്കല്‍ വീഡിയോ
GameChanger
ഷങ്കറില്‍ നിന്ന് പ്രതീക്ഷിക്കുന്ന ദൃശ്യ വിരുന്നാണ് ഈ 4 മിനിറ്റ് ഗാനത്തിന് ഉള്ളത്. കിയാര അദ്വാനിയും തന്റെ ആകര്‍ഷകമായ സൗന്ദര്യത്താല്‍ ആരാധകരെ കയ്യിലെടുക്കുന്നു. തമന്റെ സംഗീതത്തില്‍ പിറന്ന മനോഹരമായ ഗാനം കേള്‍ക്കാം.
ദലേര്‍ മെഹന്ദിയും സുനിധി ചൗഹാനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയാണ് നൃത്ത ചുവടുകള്‍ ഒരുക്കിയിരിക്കുന്നത്.
അഞ്ജലി, എസ് ജെ സൂര്യ, നവീന്‍ ചന്ദ്ര, ശ്രീകാന്ത്, നവീന്‍ ചന്ദ്ര, ശുഭലേഖ സുധാകര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.