വിനീത് ശ്രീനിവാസന്‍ ഷാന്‍ റഹ്‌മാന്‍ കോമ്പോ വീണ്ടും,പ്രകാശന്‍ പറക്കട്ടെ ആദ്യ വീഡിയോ പ്രമോ സോങ് പുറത്തിറങ്ങി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (10:19 IST)

വിനീത് ശ്രീനിവാസന്‍ ഷാന്‍ റഹ്‌മാന്‍ കോമ്പോ വീണ്ടും പ്രകാശന്‍ പറക്കട്ടെ ആദ്യ വീഡിയോ പ്രമോ സോങ് പുറത്തിറങ്ങി.ഷാന്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനത്തിന് മനു മഞ്ജിത്ത് ആണ് വരികള്‍ എഴുതിയിരിക്കുന്നത്. വിനീത് ശ്രീനിവാസനും ഷാന്‍ റഹ്‌മാനും ചേര്‍ന്നാണ് ആലാപനം.
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. 'ജൂണ്‍ 17-നാണ് റിലീസ്.ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജുകുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, നിഷ സാരങ്, ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരടങ്ങുന്ന താരനിരയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :