കമല്‍ഹാസനൊപ്പം കാളിദാസ് ജയറാം, 'വിക്രം' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 31 ജൂലൈ 2021 (17:13 IST)

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രമിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ടീമിനൊപ്പം കാളിദാസ് ജയറാം ചേര്‍ന്നു.കമല്‍ഹാസന്റെയും കാളിദാസിന്റെയും ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ലോകേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നരേന്‍, അര്‍ജുന്‍ ദാസ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.
കമല്‍ ഹാസന്റെ പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രം.
ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ് മാസ്റ്റേഴ്‌സ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചു കൊണ്ട് ചുരുങ്ങിയ ആളുകളെ വെച്ചുകൊണ്ട് 'വിക്രം' ഷൂട്ട് പുരോഗമിക്കുകയാണ്.രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :