ചിത്രയുടെ താരാട്ട് പാട്ട്,'ഹയ'ലെ മനോഹര ഗാനം

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (17:20 IST)
കെ എസ് ചിത്ര ഒരു ഇടവേളയ്ക്ക് ശേഷം താരാട്ടുപാട്ടുമായി എത്തുന്നു. 'ഹയ'എന്ന ചിത്രത്തിനു വേണ്ടിയാണ് അവര്‍ പാടിയിരിക്കുന്നത്.

പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വരികള്‍ക്ക് മസാല കോഫി ബാന്‍ഡിലെ വരുണ്‍ സുനില്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗുരു സോമസുന്ദരമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
നവംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.മനോജ് ഭാരതി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ലാല്‍ ജോസ്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പന്‍, ശ്രീരാജ്, അപര്‍ണാ ജനാര്‍ദ്ദനന്‍, അശ്വിന്‍, ലയ സിംസണ്‍, ശ്രീജ അജിത്ത്, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ജിജു സണ്ണി ഛായാഗ്രഹണവും അരുണ്‍ തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
വരുണ്‍ സുനിലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :