കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 16 നവംബര്‍ 2022 (14:55 IST)
ക്യാമ്പസ് ത്രില്ലര്‍ ചിത്രവുമായി നടന്‍ ഗുരു സോമസുന്ദരം.വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന 'ഹയ' റിലീസ് പ്രഖ്യാപിച്ചു.
നവംബര്‍ 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
സിക്‌സ് സില്‍വര്‍ സോള്‍സ് സ്റ്റുഡിയോ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.മനോജ് ഭാരതി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ലാല്‍ ജോസ്, ജോണി ആന്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പന്‍, ശ്രീരാജ്, അപര്‍ണാ ജനാര്‍ദ്ദനന്‍, അശ്വിന്‍, ലയ സിംസണ്‍, ശ്രീജ അജിത്ത്, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ജിജു സണ്ണി ഛായാഗ്രഹണവും അരുണ്‍ തോമസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
വരുണ്‍ സുനിലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.