The Making Of Chattambi |ശ്രീനാഥ് ഭാസിയുടെ ചട്ടമ്പി, മേക്കിങ് വീഡിയോയുമായി ഗുരു സോമസുന്ദരം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (16:25 IST)
ശ്രീനാഥ് ഭാസിയെ നായകനാക്കി അഭിലാഷ് എസ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ചട്ടമ്പി' തിയേറ്ററുകളില്‍ എത്തിയിട്ട് ഇന്നേക്ക് അഞ്ച് ദിവസം. സിനിമയുടെ മേക്കിങ് വീഡിയോയുമായി എത്തിയിരിക്കുകയാണ് നടന്‍ ഗുരു സോമസുന്ദരം.
തൊണ്ണൂറുകളിലെ കഥപറയുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് താന്‍ ചെയ്യുന്നതെന്ന് ശ്രീനാഥ് ഭാസി നേരത്തെ പറഞ്ഞിരുന്നു.
ഗ്രേസ് ആന്റണിയും മൈഥിലിയുമാണ് നായികമാര്‍.അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. '22 ഫീമെയില്‍ കോട്ടയം', 'ഗ്യാങ്സ്റ്റര്‍' തുടങ്ങിയ സിനിമകളുടെ സഹ രചിതാവാണ് അദ്ദേഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :