St.Thomas Day: ഇന്ന് ജൂലൈ 3, ദുക്‌റാന തിരുന്നാള്‍

Dukrana Feast: St.Thomas Day: ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്

St Thomas Day, July 3 St Thomas Day, St Thomas Day History, What is St Thomas Day, St Thomas Day Holiday, സെന്റ് തോമസ് ഡേ, വിശുദ്ധ തോമാശ്ലീഹാ, സെന്റ് തോമസ് ഡേ ചരിത്രം, ദുക്‌റാന തിരുന്നാള്‍, ആരാണ് സെന്റ് തോമസ്‌
St Thomas Day
Kochi| രേണുക വേണു| Last Modified വ്യാഴം, 3 ജൂലൈ 2025 (07:35 IST)

St.Thomas Day: ഭാരത ക്രൈസ്തവര്‍ ഇന്ന് വി.തോമാശ്ലീഹായുടെ ഓര്‍മ തിരുന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സ്ഥാപകനും യേശുക്രിസ്തുവിന്റെ 12 ശിഷ്യന്‍മാരില്‍ ഒരാളുമാണ് തോമാശ്ലീഹ. ജൂലൈ മൂന്നിനാണ് തോമാശ്ലീഹായുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. ദുക്‌റാന തിരുന്നാള്‍ എന്നും ഇത് അറിയപ്പെടുന്നു.

ഭാരത കത്തോലിക്കാ സഭയില്‍ ദുക്‌റാന തിരുന്നാള്‍ വലിയ ആഘോഷമാണ്. തോമാശ്ലീഹ രക്തസാക്ഷിത്വം വഹിച്ചതിന്റെ ഓര്‍മയാണ് ദുക്‌റാന തിരുന്നാള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ദിദിമോസ്, മാര്‍ തോമാ എന്നീ പേരുകളിലും തോമാശ്ലീഹ അറിയപ്പെടുന്നു.

എ.ഡി.52 ലാണ് തോമാശ്ലീഹ കേരളത്തിലെത്തിയതെന്ന് കരുതപ്പെടുന്നു. തോമാശ്ലീഹയുടെ നാമധേയത്തിലുള്ള കേരളത്തിലെ വലിയ രണ്ട് തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് മലയാറ്റൂരും പാലയൂര്‍ പള്ളിയും. എഡി 72 ല്‍ തമിഴ്‌നാട്ടിലെ മൈലാപ്പൂരില്‍ വച്ച് കുത്തേറ്റാണ് തോമാശ്ലീഹ മരിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :