Easter Wishes in Malayalam: ക്രിസ്തുവിന്റെ ഉയിര്‍പ്പ് ആഘോഷിക്കാം; ഈസ്റ്റര്‍ ആശംസകള്‍ മലയാളത്തില്‍

Easter Wishes: ഏവര്‍ക്കും സമാധാനത്തിന്റെയും ശാന്തിയുടെയും ഈസ്റ്റര്‍ ആശംസകള്‍

Easter Wishes, Easter Wishes Malayalam, Happy Easter, Easter Wishes in English, അമ്പത് നോമ്പാചരണത്തിനു ഈസ്റ്റര്‍ ആശംസകള്‍, ഈസ്റ്റര്‍ ആശംസകള്‍ മലയാളത്തില്‍, ഹാപ്പി ഈസ്റ്റര്‍, ഈസ്റ്റര്‍ ആഘോഷം, ഈസ്റ്റര്‍ ഞായര്‍
രേണുക വേണു| Last Updated: ശനി, 19 ഏപ്രില്‍ 2025 (17:28 IST)
in Malayalam

Easter Wishes in Malayalam: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ ഈസ്റ്റര്‍ ആഘോഷിക്കുന്നു. പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മയായാണ് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ആരംഭിക്കും. പാതിരാ കുര്‍ബ്ബാനയ്ക്ക് ശേഷം ക്രൈസ്തവരുടെ അമ്പത് നോമ്പാചരണത്തിനു ആചരണത്തിനു അവസാനമാകും. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം.

Easter Wishes: പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേരാം മലയാളത്തില്‍...

ഉത്ഥാനം ചെയ്ത മിശിഹ നിങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

ഏവര്‍ക്കും സമാധാനത്തിന്റെയും ശാന്തിയുടെയും ഈസ്റ്റര്‍ ആശംസകള്‍

കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും ലോകത്തെ രക്ഷിച്ച മിശിഹ നിങ്ങള്‍ക്ക് മാര്‍ഗദീപമായിരിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും അനുഗ്രഹം നിറഞ്ഞ ഈസ്റ്റര്‍ ദിനാശംസകള്‍

ഉത്ഥാനം ചെയ്ത മിശിഹായുടെ അനുഗ്രഹം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഒപ്പമുണ്ടായിരിക്കട്ടെ. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

എല്ലാ വേദനകള്‍ക്കും പീഡകള്‍ക്കും ശേഷം ഉത്ഥാനമുണ്ട്. പ്രത്യാശയോടെ നമുക്ക് ജീവിക്കാം. ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

ഈസ്റ്റര്‍ ദിനം നിങ്ങളുടെ ഹൃദയത്തില്‍ സന്തോഷവും അനുഗ്രവും നിറയ്ക്കട്ടെ, ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

ഏവര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍

ഇരട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, മരണത്തില്‍ നിന്ന് ഉയിര്‍പ്പിലേക്ക്..! ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍

ഉത്ഥിതനായ ക്രിസ്തു നിങ്ങള്‍ക്കു ജീവിതവഴിയില്‍ വെളിച്ചമാകട്ടെ, ഹാപ്പി ഈസ്റ്റര്‍

പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിന്റെ നിറവിലും ആകട്ടെ ഈസ്റ്റര്‍ ആഘോഷം. ഏവര്‍ക്കും ഉത്ഥാന തിരുന്നാള്‍ ആശംസകള്‍

അടിച്ചമര്‍ത്തപ്പെട്ട സഹോദരങ്ങള്‍ക്കു പ്രത്യാശ നല്‍കാന്‍ നിങ്ങള്‍ക്കു സാധിക്കുമ്പോള്‍ ഉയിര്‍പ്പു തിരുന്നാള്‍ പൂര്‍ണതയിലെത്തും, ഏവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :