1. ആത്മീയം
  2. മതം
  3. ക്രിസ്ത്യന്‍
  4. Good Friday History

Good Friday: ദുഃഖവെള്ളി അഥവാ നല്ല വെള്ളി; ചരിത്രം അറിയാം

Good Friday, bank Holiday: ദുഃഖവെള്ളിയാഴ്ച ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിയാണ്

Good Friday
Good Friday: യേശുദേവന്റെ കുരിശു മരണത്തിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ നാളെ ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മ പുതുക്കിയാണ് ദുഃഖവെള്ളി ആചരിക്കുന്നത്. 'നല്ല വെള്ളി' എന്നും ഈ ദിവസം അറിയപ്പെടുന്നു. തന്റെ രക്തത്താല്‍ ക്രിസ്തു ദേവന്‍ ഈ ലോകത്തെ വീണ്ടെടുത്തു എന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അതിന്റെ അനുസ്മരണം കൂടിയാണ് ഓരോ ദുഃഖവെള്ളിയും. 
 
ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ ചരിത്ര വായന, കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണ് ദേവാലയങ്ങളിലെ പ്രധാന ചടങ്ങുകള്‍. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തുന്ന ദിവസം കൂടിയാണ് ദുഃഖവെള്ളി. 
 
ദുഃഖവെള്ളിയാഴ്ച ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിയാണ്. സംസ്ഥാനത്ത് മദ്യവില്‍പ്പനയില്ല, ബാറുകളും പ്രവൃത്തിക്കില്ല. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഈ തീയതികളില്‍ ജനിച്ച പുരുഷന്മാര്‍ ഭാര്യമാരുമായി പതിവായി വഴക്കുണ്ടാക്കാറുണ്ട്, നിങ്ങള്‍ ഇതിലുണ്ടോ?