Maundy Thursday: പെസഹവ്യാഴം ചരിത്രം, ആശംസകള്‍ മലയാളത്തില്‍

അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുര്‍ബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്

Maundy Thursday, Maundy Thursday History, Maundy Thursday 2025, Maundy Thursday Menaing, Pesaha Vyazham, Christian religion, Hindu Religion, Christian festivals, Hindu Festivals, Easter, Happy Easter, പെസഹവ്യാഴം തിരുന്നാള്‍, ഈസ്റ്റര്‍, ഹിന്ദു ആഘോഷങ്ങ
Maundy Thursday
രേണുക വേണു| Last Modified ബുധന്‍, 16 ഏപ്രില്‍ 2025 (08:58 IST)

Maundy Thursday: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ നാളെ പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണകള്‍ പുതുക്കുന്ന ദിവസമാണ് പെസഹ. യേശുദേവന്‍ കുരിശില്‍ മരിക്കുന്നതിനു മുന്‍പ് തന്റെ 12 ശിഷ്യന്‍മാര്‍ക്കുമായി വിരുന്നൊരുക്കി. ഇതിനെ അന്ത്യ അത്താഴമെന്നാണ് പറയുന്നത്. അത്താഴ സമയത്ത് യേശു ശിഷ്യന്‍മാരുടെ പാദം കഴുകി ചുംബിച്ചു. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ എന്ന കല്‍പ്പന നല്‍കി കൊണ്ടാണ് യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയത്.

അന്ത്യ അത്താഴത്തിനിടയിലാണ് ക്രിസ്തു കുര്‍ബാന സ്ഥാപിച്ചതെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്. അന്ത്യ അത്താഴ വേളയില്‍ അപ്പം മുറിച്ച് യേശു ശിഷ്യന്‍മാര്‍ക്ക് നല്‍കി. അതുപോലെ വീഞ്ഞും പങ്കുവെച്ചു. ഈ ഓര്‍മയ്ക്കാണ് ക്രൈസ്തവര്‍ കുര്‍ബാന അര്‍പ്പിക്കുന്നതും കുര്‍ബാന മധ്യേ പുരോഹിതന്‍ അപ്പം മുറിക്കുന്നതും.

ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും.

ക്രൈസ്തവ ദേവാലയങ്ങളില്‍ രാവിലെ മുതല്‍ തന്നെ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിക്കും. അന്ത്യ അത്താഴത്തിന് മുമ്പ് യേശു ശിഷ്യന്മാരുടെ പാദം കഴുകിയതിന്റെ ഓര്‍മ്മയ്ക്ക് കാല്‍കഴുകല്‍ ശുശ്രൂഷ ദേവാലയങ്ങളില്‍ നടക്കും. തെരെഞ്ഞെടുക്കപ്പെടുന്ന 12പേരുടെ കാല്‍ കഴുകുന്ന ചടങ്ങാണ് ഏറ്റവും പ്രധാനപ്പെട്ടുള്ളത്.

പെസഹ ആചരിക്കുന്നതിന്റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകിട്ടോ രാത്രിയോ ആയിരിക്കും നടക്കുക. ക്രിസ്തുവിന്റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. വീട്ടിലെ ഏറ്റവും പ്രായമുള്ള ആള്‍ അപ്പം മുറിച്ച് വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് നല്‍കുന്നതാണ് അപ്പം മുറിക്കല്‍ ചടങ്ങ്.
പെസഹവ്യാഴം ആശംസകള്‍ മലയാളത്തില്‍:

നമ്മുടെ കര്‍ത്താവിന്റെ പെസഹ നമുക്ക് ഒരുമയോടെ ആഘോഷിക്കാം. ഏവര്‍ക്കും പെസഹായുടെ അനുഗ്രഹങ്ങള്‍ നേരുന്നു

വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ഈശോയെ നമുക്ക് ഓര്‍ക്കാം. ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയമാണ് ബലിയര്‍പ്പണം. ഏവര്‍ക്കും പെസഹവ്യാഴം ആശംസകള്‍

ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയ ക്രിസ്തുവിനെ നമുക്ക് മാതൃകയാക്കാം. പരസ്പരം ക്ഷമിച്ച് നമുക്ക് ഈ പെസഹ ആചരിക്കാം

ക്രിസ്തു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത് തന്റെ അജഗണത്തിനു വേണ്ടിയാണ്. ഈ നല്ല ദിവസത്തെ പ്രാര്‍ത്ഥനയോടെ ഓര്‍ക്കാം. ഏവര്‍ക്കും പെസഹ തിരുന്നാളിന്റെ ആശംസകള്‍

ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍ എന്നു ആഹ്വാനം ചെയ്ത മിശിഹായുടെ പാത പിന്തുടരാം. ഈ പെസഹ നിങ്ങള്‍ക്കൊരു അനുഗ്രഹമാകട്ടെ

ഓരോ പെസഹ ആചരണവും സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെയും ആഘോഷമാകട്ടെ. ഏവര്‍ക്കും ഈ ദിവസത്തിന്റെ ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :