സുരേഷ്ഗോപിക്ക് പിറന്നാള്‍ മധുരം

WEBDUNIA|
കളിയാട്ടത്തിലെ പെരുമലയന്‍

സുരേഷ്ഗോപിയിലെ നടനെ ശരിക്കും പുറത്തുകൊണ്ടുവന്ന സിനിമ 'കളിയാട്ട"മാണ്. ജയരാജിന്‍റെ സാരഥ്യത്തില്‍ 'ഒഥല്ലോ" എന്ന ഷേക്സ്പിയര്‍ കൃതിയെ തെയ്യത്തിന്‍റെ പശ്ഛാത്തലത്തില്‍ മലയാളീകരിച്ച ചിത്രമാണ് 'കളിയാട്ടം".

വസൂരിക്കല പിടിച്ച മുഖവും കരിപുരണ്ട ശരീരവുമായി സുരേഷ്ഗോപിയുടെ പെരുമലയന്‍ ജീവിത സമസ്യകളുടെ പെരുങ്കളിയാട്ടമാടി. ജീവനുതുല്യം സ്നേഹിച്ചിരുന്ന അതിസുന്ദരിയായ ഭാര്യയെ വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്തു കഴുത്തു ഞെരിച്ചു കൊല്ലെണ്ടി വന്ന പെരുമലയന്‍ അഭിനയ ചാതുര്യത്തിന്‍റെയും തീവ്രതയുടെയും ഉത്തമ ഉദാഹരണമായിരുന്നു.

കഥാവസാനം പശ്ചാത്താപത്താല്‍ നിന്നു കത്തിയ അഗ്നിതെയ്യമായി സുരേഷ്ഗോപി ഉറഞ്ഞാടി. പെരുമലയന് മികച്ച നടന്‍റെ സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ലഭിച്ചു. 'പോലീസ് ഗോപി"യെന്ന അസൂയാലുക്കളുടെ പരിഹാസപ്പേരിനു തക്കതായ മറുപടിയായിരുന്നു ഈ പുരസ്കാരങ്ങള്‍.

2001 ലെ മെഗാഹിറ്റായ 'തെങ്കാശിപ്പട്ടണ"ത്തില്‍ ഹാസ്യരസ പ്രധാന്യമേറിയ ദാസപ്പന്‍ മുതലാളിയേയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തില്‍നിന്നും മുഴുനീള ആക്ഷനില്‍നിന്നുമുള്ള മോചനം കൂടിയായിരുന്നു അദ്ദേഹത്തിന് ഇത്തരം കഥാപാത്രങ്ങള്‍.

അടുത്തിടെ കലാപ്രവര്‍ത്തനത്തിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കു കൂടി ശ്രദ്ധ തിരിച്ചിരിക്കുകയാണ് ഈ സൂപ്പര്‍ താരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :