അഭിനയപ്രതിഭകളെക്കൊണ്ട് സമ്പന്നമാണ് മലയാള സിനിമാലോകം. ഇന്ത്യയില്‍ മറ്റൊരു ഭാഷയിലും ഇത്രയും പ്രാഗത്ഭ്യമുള്ള, പ്രതിഭയുള്ള, വ്യത്യസ്തതകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അഭിനേതാക്കള്‍ ഇല്ല എന്നുതന്നെ പറയാം. ഓരോ വര്‍ഷവും മലയാള സിനിമ വാരിക്കൂട്ടുന്ന ദേശീയ പുരസ്കാരങ്ങളുടെ എണ്ണം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. മികച്ച ഒരുപാട് അഭിനയപ്രതിഭകളുടെ കൂട്ടത്തില്‍ നിന്ന് മലയാളത്തിലെ എക്കാലത്തെയും മികച്ച അഞ്ച് അഭിനേതാക്കളെ കണ്ടെത്താനാണ് മലയാളം വെദ്ദുനിയ ശ്രമിക്കുന്നത്.