എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റ് വരുന്നു!

WEBDUNIA|
PRO
ഒരു ഹൈ വോള്‍ട്ടേജ് ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍ അണിയറയില്‍ ഒരുങ്ങുകയാണ്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ ഇളയദളപതി വിജയ് നായകനാകുന്ന ‘തുപ്പാക്കി’. ഈ സിനിമയില്‍ ഒരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായാണ് വിജയ് അഭിനയിക്കുന്നത്.

തുപ്പാക്കിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സിഗരറ്റ് പുകയൂതി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. തമിഴ് സിനിമാലോകം അമ്പരപ്പോടെയാണ് ഈ പോസ്റ്റര്‍ വീക്ഷിച്ചത്. വിജയ്‌യുടെ സിനിമകളില്‍ സിഗരറ്റ് വലിക്കുന്ന രംഗങ്ങള്‍ പോലും അപൂര്‍വമായേ പ്രത്യക്ഷപ്പെടാറുള്ളൂ.

മുംബൈയിലും ചെന്നൈയിലുമായി കൂടുതല്‍ ഭാഗവും ചിത്രീകരിച്ച തുപ്പാക്കിയുടെ ക്ലൈമാക്സ് രംഗം ഏറെ പ്രത്യേകതയോടെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. 60 സ്റ്റണ്ട് താരങ്ങളാണ് ക്ലൈമാക്സില്‍ ഇളയദളപതിയോട് ഏറ്റുമുട്ടുന്നത്. ഈ രംഗം ഏഴ് ക്യാമറകള്‍ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. സന്തോഷ് ശിവനാണ് ക്യാമറ.

കാജല്‍ അഗര്‍വാളാണ് തുപ്പാക്കിയിലെ നായിക. ഹാരിസ് ജയരാജിന്‍റെ സംഗീതം. ഏഴാം അറിവിന് ശേഷമെത്തുന്ന മുരുഗദോസ് ചിത്രം എന്ന നിലയില്‍ വലിയ പ്രതീക്ഷയാ‍ണ് തുപ്പാക്കിയെക്കുറിച്ച് ഉയര്‍ന്നിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :