കിംഗ്‌ഫിഷര്‍ വിദേശ സര്‍വീസുകള്‍ നിര്‍ത്തുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ വിദേശത്തേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നു. സിവില്‍ ഏവിയേഷന്‍ ഡയറക്‌ടര്‍ ജനറല്‍ ഇ കെ ഭരത്‌ ഭൂഷണെ കണ്ടശേഷം കിംഗ്‌ഫിഷര്‍ ചെയര്‍മാന്‍ വിജയ്‌ മല്യയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

മാര്‍ച്ച്‌ ഇരുപത്തഞ്ചോടെയാകും വിദേശ സര്‍വീസുകള്‍ നിര്‍ത്തുക പിന്നാലെ ആഭ്യന്തര സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുമെന്നും കിംഗ്‌ഫിഷര്‍ വൃത്തങ്ങള്‍ പറയുന്നു.

തൊണ്ണൂറ് മിനുട്ടോളമാണ് ഇ കെ ഭരത് ഭൂഷണുമായി കൂടിക്കാഴ്ച നടത്തിയത്. 20 വിമാനങ്ങളുമായി സര്‍വീസ് നടത്തുമെന്ന് മല്യ പറഞ്ഞു.

അതേസമയം സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയും മുന്നറിയിപ്പ് നല്‍കാതെ സര്‍വീസ് റദ്ദാക്കുകയും ചെയ്താല്‍ കിംഗ്‌ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രി അജിത് സിംഗ് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :