കിംഗ്‌ഫിഷര്‍ സിംഗപ്പൂര്‍ സര്‍വീസ് പുനരാരംഭിച്ചേക്കും

സിംഗപ്പൂര്‍| WEBDUNIA|
PRO
PRO
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള കിംഗ്‌ഫിഷര്‍ എയര്‍‌ലൈന്‍സ് സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 25ന് സര്‍വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സിംഗപ്പൂരിലേക്ക് 2009 സെപ്റ്റംബറിലാണ് കിംഗ്‌ഫിഷര്‍ സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള സര്‍വീസടക്കമുള്ള വിദേശ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയാണെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു.

അതേസമയം, കമ്പനി ഉടനെ സിംഗപ്പൂരിലേക്കുള്ള സര്‍വീസ് ആരംഭിക്കുകയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 2010-11 വര്‍ഷത്തില്‍ കമ്പനിക്ക് 1,027 കോടി രൂപയുടെ നഷ്ടമുണ്ടായി. 7.057.08 കോടി രൂപയുടെ കടബാധ്യതയാണ് കിംഗ്‌ഫിഷറിനുള്ളത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ നഷ്ടം 444 കോടി രൂപയാണ്.

English summary:

Cash-strapped Kingfisher Airlines, which has disrupted its flights between India and Singapore over the past few weeks, may resume services to Mumbai later this month, according to media reports here.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :