അച്ഛന്‍ എന്ന സിനിക്ക് വേണ്ടിയാണ് ആദ്യം പാടിയത് എന്ന് ചിലര്‍ പറയുന്നു.
1952 ല്‍ വിശപ്പിന്‍റെ വിളി എന്ന ചിത്രത്തില്‍ പ്രേംനസീറിന് വേണ്ടി അദ്ദേഹം പാടിഎന്നാല്‍ കാലാന്തരത്തില്‍ പ്രേംനസീറിന്‍റെ ശബ്ദം യേശുദാസിന്‍റേതായി മാറിയപ്പോള്‍ രാജയുടെ ശബ്ദം സത്യന് വേണ്ടി ഉപയോഗിച്ചു തുടങ്ങി.
സത്യന്‍ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങളില്‍ രാജയാണ് പാടിയത്. കണ്ണും പൂട്ടിയുറങ്ങുക നീയെന്‍ .....(സ്നേഹസീമ), മാനസേശ്വരി മാപ്പ് തരൂ......, താഴമ്പൂമണമുള്ള .... (അടിമകള്‍), കിളിവാതിലില്‍ മുട്ടിവിളിച്ചത് ......(റബേക്ക), ചന്ദനപ്പല്ലക്കില്‍... (പാലാട്ടു കോമന്‍), പെരിയാറേ പെരിയാറേ.... , മനസ്സമ്മതം തന്നാട്ടെ... (ഭാര്യ), ആകാശ ഗംഗയുടെ കരയില്‍ ... (ഓമനക്കുട്ടന്‍), കാറ്ററിയില്ല കടലറയില്ല ..എന്നിവ ചില ഉദാഹരണങ്ങള്‍.
ഗായകന്‍ മാത്രമല്ല സംഗീത സംവിധായകന്‍ കൂടിയാണ് എ.എം.രാജ.1959ല്‍ ചന്ദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്‍ മികച്ച സംഗീത സംവിധായകന്‍ അവാര്‍ഡ് രാജയ്ക്ക് നല്‍കി. കല്യാണപ്പരിശ് എന്ന തമിഴ് ചിത്രത്തിന്‍റെ സംഗീതം രാജയുടേതായിരുന്നു. അതിലെ എല്ലാ പാട്ടുകളും പ്രസിദ്ധമായി.
തെലുങ്കില്‍ ശോഭയ്ക്കു വേണ്ടി സംഗീതം നിര്‍വ്വഹിച്ചുകൊണ്ടായിരുന്നു തുടക്കം. മലയാളത്തില്‍ അമ്മ എന്ന സ്ത്രീയുടെ സംഗീതം എ.എം. രാജയുടേതായിരുന്നു. പട്ടും വളയും പാദസരവും , നാളെയീ പന്തലില്‍ എന്നീ പാട്ടുകള്‍ അദ്ദേഹം പാടി. പക്ഷെ ഇതോടെ രാജ മലയാള ഗാനരംഗത്തു നിന്നും പതുക്കെ അകന്നുപോയി.
ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശിയായ രാജ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള സിനിമകളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു. 1929 ജൂലായ് ഒന്നിനാണ് ജനനം. മാധവരാജയും എ.എം. ലക്ഷ്മിയുമാണ് മാതാപിതാക്കള്‍.