ആര്‍എസ്പിക്കെതിരെ സിപിഎം

PTIPTI
ഫോര്‍വേഡ് ബ്ലോക്കിനെയും ആര്‍ എസ് പിയെയും ഒറ്റപ്പെടുത്തണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സംഘടനാ റിപ്പോര്‍ട്ടില്‍ ആഹ്വാനം. ഈ കക്ഷികള്‍ക്കെതിരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമരം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടത് ഐക്യം തകര്‍ക്കുകയാണ് ഈ പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടത് കക്ഷികള്‍ക്കിടയില്‍ അടുത്തിടെ ഉയര്‍ന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഇത്തരത്തിലുള്ള പരാമര്‍ശം നടത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

നന്ദീഗ്രാം പ്രശ്നത്തില്‍ ആര്‍എസ്പിയും ഫോര്‍വേഡ് ബ്ലോക്കും സിപിഎമ്മിനെതിരെയും ബംഗാള്‍ ഭരണത്തിനെതിരെയും രംഗത്ത് വന്നിരുന്നു. ബംഗാളില്‍ ഫോര്‍വേഡ് ബ്ലോക്കും കേരളത്തില്‍ ആര്‍എസ്പിയും സിപിഎം നേതൃത്വം നല്‍കുന്ന മുന്നണികളില്‍ അംഗങ്ങളാണ്.

കോയമ്പത്തൂര്‍| WEBDUNIA|
അതേസമയം, ഫോര്‍വേഡ് ബ്ലോക്കിനെതിരായ ആരോപണങ്ങള്‍ ശരിയല്ലെന്ന് പാര്‍ട്ടി ദേശീ‍യ സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച് നാല് ഇടത് കക്ഷികള്‍ ചേര്‍ന്ന് രൂപം നല്‍കിയ സമീപന രേഖയില്‍ നിന്ന് ബംഗാള്‍ സര്‍ക്കാര്‍ വ്യതിചലിച്ചപ്പോഴാണ് നന്ദീഗ്രാം സംഭവത്തില്‍ പാര്‍ട്ടി എതിര്‍പ്പ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :