പതിനാറിന്‍റെ അഴകിൽ തൃഷ, ജീവിതം മാറ്റിയ ദിവസത്തെക്കുറിച്ച് നടി

കെ ആര്‍ അനൂപ്|
തെന്നിന്ത്യൻ സിനിമയിലെ താരസുന്ദരിയാണ് തൃഷ കൃഷ്ണൻ. പതിനാറാമത്തെ വയസ്സിൽ മിസ്സ് ചെന്നൈ കിരീടം നേടിയത്തിൻറെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് നടി. "30/09/1999 എന്റെ ജീവിതം മാറിയ ദിവസം"-തൃഷ കുറിച്ചു.

ഇതിനു ശേഷവും നിരവധി സൗന്ദര്യമത്സരങ്ങളിൽ തൃഷ പങ്കെടുത്തിരുന്നു. മിസ്സ് ഇന്ത്യ മത്സരത്തിലും 'നീ മാനസു നാകു തെലുസു ആക്ട്രസ്' എന്ന പരിപാടിയിലും താരം പങ്കെടുത്തിരുന്നു. ഇതിൽ 'ബ്യൂട്ടിഫുൾ സ്മൈൽ' അവാർഡ് തൃഷ നേടി.

1999ൽ തമിഴ് ചലച്ചിത്രമായ ജോഡിയിൽ അഭിനയിച്ച നടി 2002-ൽ പുറത്തിറങ്ങിയ മൗനം പേശിയതേ എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറിയത്. പിന്നീട്
സാമി (2003), ഗില്ലി (2004) എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായി തൃഷ മാറി.

അക്ഷയ് കുമാറിന്റെ ഖാട്ടാ മീട്ടായിലൂടെയാണ് നടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതേസമയം മോഹൻലാലിൻറെ 'റാം' എന്ന ചിത്രത്തിൻറെ ഭാഗമാണ് തൃഷ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :