ഗേളി ഇമ്മാനുവല്‍|
Last Modified ചൊവ്വ, 12 മെയ് 2020 (15:23 IST)
ഇന്ന് നഴ്സ് ദിനമാണ്. നഴ്സുമാരുടെ സേവനം ഏറ്റവും അധികം വേണ്ട ആരോഗ്യ പരിതസ്ഥിതിയിലൂടെയാണ് ലോകമെങ്ങുമുള്ള മനുഷ്യസമൂഹം കടന്നുപോകുന്നത്.
സിനിമയിൽ എത്തുന്നതിനു മുമ്പ് നഴ്‌സുമാരായിരുന്നവര്‍ അധികമൊന്നുമില്ല മലയാള സിനിമയില്‍. എങ്കിലും ചിലരുണ്ട് ആരോഗ്യമേഖലയില്‍ നിന്നുവന്ന മാലാഖമാര്‍. സിജു വിൽസൺ, അന്ന രേഷ്മ രാജൻ, ജ്യുവൽ മേരി എന്നിവര്‍ അവരില്‍ ചിലരാണ്.
മലർവാടി ആർട്സ് ക്ലബിലൂടെയാണ്
സിജു വിൽസൺ മലയാള സിനിമയിലേക്ക് എത്തുന്നത്. ബാംഗ്ലൂരിൽ നഴ്സിംഗ് പഠനത്തിനുശേഷമാണ് സിജുവിൻറെ സിനിമയിലേക്കുള്ള എൻട്രി. നഴ്സായി പ്രാക്ടീസും ചെയ്തിട്ടുണ്ട് അദ്ദേഹം.
അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികൾ പെട്ടെന്നൊന്നും മറക്കില്ല. ആലുവ രാജഗിരി ആശുപത്രിയിൽ നഴ്സായി ഇരിക്കെയാണ് താരത്തിന് സിനിമയിലേക്ക് അവസരം ലഭിച്ചത്. മധുര രാജ, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിൽ താരം മികച്ച പ്രകടനം കാഴ്‌ചവച്ചു.
ടെലിവിഷൻ അവതാരകയും നടിയുമായ ജ്യുവൽ മേരി നഴ്സായാണ് തൻറെ കരിയർ ആരംഭിക്കുന്നത്. മമ്മൂട്ടി ചിത്രം പത്തേമാരിയിലൂടെയാണ് ജ്യുവൽ സിനിമയിലെത്തിയത്.