ഒരായുസിന്റെ സ്‌നേഹം റിഷി കപൂറില്‍ നിന്ന് എനിക്ക് ലഭിച്ചു: ജീത്തു ജോസഫ്

ഗേളി ഇമ്മാനുവല്‍| Last Modified വ്യാഴം, 30 ഏപ്രില്‍ 2020 (23:14 IST)
അന്തരിച്ച പ്രശസ്ത ബോളിവുഡ് നടന്‍ ഋഷി കപൂറിനെ അനുസ്‌മരിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. തികഞ്ഞ മനുഷ്യസ്‌നേഹിയെയാണ് ഋഷി കപൂറിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇമ്രാന്‍ ഹാഷ്‌മി നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം ദി ബോഡിയില്‍ ഋഷി കപൂര്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അമേരിക്കയില്‍ ക്യാന്‍സര്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ സെപ്‌തംബറിലാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്.

ജീത്തു ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാന്‍ സംവിധാനം ചെയ്ത ‘ദി ബോഡി’ എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. നാല്‍പത് ദിവസത്തെ ഷൂട്ടിംഗ് സമയം ആയിരുന്നു അദ്ദേഹം അനുവദിച്ചിരുന്നത്. ഈ ദിവസങ്ങള്‍ ഒരായുസിന്റെ സൗഹൃദം അദ്ദേഹത്തില്‍ നിന്ന് എനിക്ക് ലഭിച്ചു. തികഞ്ഞ ഒരു മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം. കുടുംബത്തില്‍ നിന്ന് ഒരാള്‍ നഷ്ട്ടപ്പെട്ട അവസ്ഥയാണ് എനിക്ക് അനുഭവപ്പെടുന്നത്. നാല്‍പത് ദിവസം അദ്ദേഹം നല്‍കിയ സ്‌നേഹം ഞാന്‍ ഒരു പാട് അനുഭവിച്ചു. അപ്പോള്‍ വര്‍ഷങ്ങള്‍ അദ്ദേഹവുമായി ബന്ധമുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. വ്യക്തിപരമായി ഒരു പാട് വേദനയുണ്ട്. അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം.

ജീത്തു ജോസഫ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :