ഗര്‍ജ്ജിക്കുന്ന സിംഹകഥാപാത്രങ്ങളുടെ കരുത്തുറ്റ കുതിപ്പിനിടയിലും സുരേഷ്ഗോപി അഭിനയസാധ്യതയുള്ള ചില നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതിലേറ്റവും ശ്രദ്ധേയമായത് 'മണിച്ചിത്രത്താഴി"ലെ നകുലനായിരുന്നു.
അനുനിമിഷവും ഭ്രാന്തിന്‍റെ പിടിയിലമരുന്ന ഭാര്യയെ നിസ്സഹായതയോടെ സമചിത്തതയിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന നകുലന്‍ മാനസിക പിരിമുറുക്കമനുഭവിക്കുന്ന കഥാപാത്രമാണ്. 'ഇന്നലെ"യ്ക്കു ശേഷം തന്‍റെ അഭിനയത്തികവ് പുറത്തെടുക്കാന്‍ സുരേഷിനെ സഹായിച്ച കഥാപാത്രമാണിത്.