എന്നിങ്ങനെ ഒരിയ്ക്കലും മറക്കാനാവാത്ത യുഗ്മഗാനങ്ങളിലും എ.എം.രാജയെന്ന ഗായകന്‍ ജീവിക്കുന്നു.
ലോകനീതി എന്ന ചിത്രത്തിനു വേണ്ടി അഭയദേവ് എഴുതി ദക്ഷിണാമൂര്‍ത്തി സംവിധാനം ചെയ്ത കണ്ണാ നീയുറങ്ങ് ... ആണ് രാജയുടെ ആദ്യ മലയാള ഗാനം. ദക്ഷിണേന്ത്യന്‍ സിനിമാ ഗായികമാരില്‍ പ്രസിദ്ധയായ കൃഷ്ണവേണി എന്ന ജിക്കിയാണ് ഭാര്യ.