അകാലത്തില്‍ പൊലിഞ്ഞുപോയ സില്‍ക്കെന്ന മാദകനക്ഷത്രത്തിന്‍റെ ഓര്‍മ്മ വീണ്ടും തമിഴ്‌നാട്ടില്‍ അലയടിക്കുന്നു. തമിഴ് പ്രസിദ്ധീകരണമായ ‘ജൂനിയര്‍ വികട’നില്‍ സ്മിതയുടെ കാമുകന്‍, വേലുപ്രഭാകരന്‍ നടത്തുന്ന കുമ്പസാരമാണ് തമിഴ്‌നാടിനെ വീണ്ടും ‘സില്‍ക്ക്’ ഓര്‍മ്മകളിലേക്ക് വഴി നടത്തുന്നത്.
കാമവെറിയനെന്നും തരം കിട്ടിയാല്‍ സ്ത്രീകളെ ഇംഗിതത്തിന് ഉപയോഗപ്പെടുത്തുന്നവനെന്നും സ്വയം പരിചയപ്പെടുത്തുന്ന വേലുപ്രഭാകരന്‍റെ ‘സില്‍ക്ക്’ ഓര്‍മ്മകളില്‍ നിന്ന് ചില ഭാഗങ്ങളിതാ -
സത്യരാജ് അഭിനയിച്ച പിക്‌പോക്കറ്റ്(1989) എന്ന സിനിമയുടെ ക്യാമറാമാനായി പ്രവര്‍ത്തിക്കുമ്പോഴാണ് ഞാനാദ്യമായി സില്‍ക്ക് സ്മിതയെ കാണുന്നത്. പടത്തിന്‍റെ തുടക്കത്തില്‍ ഞാനൊരു ക്യാമറാമാനും സ്മിതയൊരു നടിയുമായിരുന്നു. എന്നാല്‍ സിനിമയുടെ പകുതിയായപ്പോഴേക്ക് കൈകള്‍ പരസ്പരം കൈമാറാവുന്ന സ്ഥിതിയിലെത്തി ഞങ്ങള്‍.
കയ്യില്‍ കിട്ടുന്ന പെണ്ണിനെ വലയില്‍ വീഴ്ത്തുന്നതാണ് നമ്മുടെ സംസ്കാരം. ഞാനും അത്തരക്കാരന്‍ തന്നെ. സ്മിതയെ എന്‍റെ വലയില്‍ ചാടിക്കാന്‍ ഞാനും ശ്രമം ആരംഭിച്ചു. മൈക്കേല്‍ ആഞ്ചലോയുടെ ശില്‍പകലാചാതുരി കണ്ടിട്ടുണ്ടോ എന്ന് ഞാനൊരുനാള്‍ സ്മിതയോട് ചോദിച്ചു. ഇല്ലെന്ന് സ്മിത പറഞ്ഞപ്പോള്‍ നിങ്ങള്‍ കണ്ണാടി നോക്കാറില്ലേ എന്നായി ഞാന്‍.
“മൈക്കലാഞ്ചലോയുടെ ശില്‍പങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരേയൊരു വ്യത്യാസം മാത്രം. നിങ്ങള്‍ക്ക് ജീവനുണ്ട് ശില്‍പങ്ങള്‍ക്കതില്ല” - ഞാന്‍ പറഞ്ഞു. അത് കേട്ടതും സ്മിതയുടെ ലഹരിയൊഴുകുന്ന മിഴികളില്‍ ഒരു മിന്നല്‍. സ്മിതയെന്‍റെ വലയില്‍.