സാന്‍ഫ്രാന്‍സിസ്കോ|
WEBDUNIA|
Last Modified ശനി, 16 ഓഗസ്റ്റ് 2008 (13:06 IST)
ആത്മഹത്യ ചെയ്ത യജമാനന്‍റെ മൃതദേഹത്തെ സംരക്ഷിച്ച് കൊണ്ട് നായ ആറാഴ്ച കാവല്‍ നിന്നു. കൊളറാഡോയിലെ വിദൂര പ്രദേശത്താണ് സംഭവം. ഡെന്‍വര്‍ പോസ്റ്റ് ദിനപ്പത്രമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
കാഷ് എന്ന ജര്‍മ്മന്‍ ഷെപ്പേഡ് നായ എലികളെയും മുയലുകളെയും ആഹാരമാക്കി ആണ് ജീവന്‍ നിലനിര്‍ത്തിയത്. തന്‍റെ കാലികളെ അന്വേഷിച്ചെത്തിയ ഒരാളാണ് 25കാരനായ ജേക് ബേയ്സിഞ്ചറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 28 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.
യജമാനനന്‍റെ മൃതദേഹം തിന്നാനെത്തിയ ജന്തുക്കളെ കാഷ് ആട്ടിയോടിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. “ കാഷ് നന്ദിയുള്ള നായയാണ്. ആവള്‍ മൃതദേഹത്തിനടുത്ത് ഉണ്ടായിരുവെന്നത് തന്നെ ആശ്വാസമാണ്- ജേക് ബേയ്സിഞ്ചറുടെ പത്നി സാറ പറഞ്ഞു.
കഴിഞ്ഞ ആറാഴ്ച ആയി ഭര്‍ത്താവിനെ തെരയുകയായിരുന്നുവെന്ന് സാറ പറഞ്ഞു. ഏതായാലും അന്വേഷണത്തിന് അവസാനമായല്ലോ എന്ന് അവര്‍ അഭിപ്രായപ്പെട്ടു.