ടി പി വധം: മോഹന്‍ലാലും ദിലീപും ദേവനും പ്രതികരിക്കുന്നു
WEBDUNIA|
PRO
മലയാളത്തിന്‍റെ ഹൃദയത്തില്‍ ആഴത്തിലേറ്റ മുറിവാണ് ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകം. ഒരു രാഷ്ട്രീയ കൊലപാതകം ഇത്രയും വലിയ കോളിളക്കം സൃഷ്ടിക്കുന്നതും ഒരു രാഷ്ട്രീയ പാര്‍ട്ടിയെ അത് ഇത്രയേറെ വേട്ടയാടുന്നതും കേരളത്തിന്‍റെ സമീപകാല ചരിത്രത്തിലെങ്ങുമില്ലാത്ത സംഭവം. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെല്ലാം ഈ സംഭവം അലയൊലികള്‍ തീര്‍ത്തു. കവികളായ കവികളെല്ലാം ടി പി വധം ഏല്‍പ്പിച്ച ആഘാതത്തില്‍ വരികള്‍ കുറിച്ചു. അനേകം കഥകള്‍ പിറന്നു. ടി പി വധത്തിന്‍റെ ഉള്ളറനീക്കങ്ങളുടെ സിനിമാഭാഷ്യങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.
മലയാള സിനിമയിലെ മഹാനടനായ മോഹന്‍ലാല്‍ തന്‍റെ ബ്ലോഗിലൂടെ ടി പി വധത്തെ അപലപിച്ചു. ടി പിയുടെ അമ്മയുടെ കണ്ണീരിനെക്കുറിച്ച് ലാല്‍ എഴുതിയ വാചകങ്ങള്‍ സാംസ്കാരിക ലോകം ഏറ്റുവാങ്ങി. എന്നാല്‍ അതിനെതിരെയും ആരോപണങ്ങളുണ്ടായി. മോഹന്‍ലാല്‍ ഈ രാഷ്ട്രീയ കൊലപാതകത്തെ മാത്രം വേറിട്ടുകാണുന്നതെന്തുകൊണ്ടാണെന്നായി ചോദ്യം.
ടി പിയുടെ വധം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കൂടുതല്‍ പ്രതികളും ജയിലിലായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍, പ്രത്യേകിച്ചും ടി പി ചന്ദശേഖരന്‍റെ കൊലപാതകം തങ്ങളുടെ മനസില്‍ സൃഷ്ടിച്ച വികാരങ്ങളെക്കുറിച്ച് മലയാള സിനിമയിലെ മൂന്ന് പ്രമുഖര്‍ സംസാരിക്കുന്നു. നടന്‍മാരായ മോഹന്‍ലാല്‍, ദിലീപ്, ദേവന്‍ എന്നിവരാണ് പ്രതികരിക്കുന്നത്.
അടുത്ത പേജില്‍ - ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം പ്രതികരിക്കും: മോഹന്‍ലാല്‍