അനിലിന് കല്‍പ്പനയില്‍ നിന്ന് വിവാഹമോചനം വേണം

കൊച്ചി| WEBDUNIA|
PRO
PRO
നടി കല്‍പ്പനയുടെ ഭര്‍ത്താവും സംവിധായകനുമായ അനിലും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വിവാഹമോചനത്തിലേക്ക് നീങ്ങുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് അനില്‍ എറണാകുളം കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. പത്ത് വയസ്സുള്ള മകളുടെ സംരക്ഷണവും അനില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കല്‍പ്പനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും തെറ്റായ ജീവിതരീതിയാണ് തന്നെ വിവാഹമോചനം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ എത്തിച്ചതെന്ന് അനില്‍ ആരോപിക്കുന്നു.

കല്‍പ്പനയും അനിലും വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായി നാളുകള്‍ക്ക് മുമ്പ് തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുവരും കുറേക്കാലമായി വെവ്വേറെയാണ് താമസിക്കുന്നത്. എന്നാല്‍ അനിലുമായി താന്‍ ഇതുവരെ പിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും താന്‍ അനിലിന്‍റെ ഭാര്യയാണെന്നുമൊക്കെ അടുത്തകാലത്ത് കല്‍പ്പന വ്യക്തമാക്കിയിരുന്നു.

അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമായതോടെയാണ് ഇവര്‍ പിരിയാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ കല്‍പ്പനയും അനിലും തയ്യാറായിട്ടില്ല.

കല്‍പ്പനയുടെ സഹോദരിമാരായ ഉര്‍വശിയും കലാരഞ്ജിനിയും വിവാഹമോചിതരാണ്.

ചിത്രത്തിന് കടപ്പാട് - യൂട്യൂബ്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :