Last Modified ബുധന്‍, 20 ജൂലൈ 2016 (16:01 IST)
‘വൈറ്റ്’ എന്ന മമ്മൂട്ടിച്ചിത്രം ജൂലൈ 29ന് പ്രദര്‍ശനത്തിനെത്തുകയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി മമ്മൂട്ടി അഭിനയിക്കുന്ന പ്രണയചിത്രം എന്നതാണ് വൈറ്റിന്‍റെ പ്രത്യേകത. മമ്മൂട്ടിയുടെ പ്രണയനായികയായി അഭിനയിക്കുന്നത് ബോളിവുഡ് നടി ഹ്യുമ ഖുറേഷിയാണ്.
ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹ്യുമ പറയുന്നു. എന്നാല്‍ ഏറെ ആഗ്രഹമുള്ളത് ദുല്‍ക്കര്‍ സല്‍മാനൊപ്പം അഭിനയിക്കാനാണെന്നും ഹ്യുമ പറയുന്നു.
ഒരു നടന്‍ എന്ന നിലയില്‍ ദുല്‍ക്കര്‍ സല്‍മാനോട് എനിക്ക് വലിയ ആദരവുണ്ട്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു. ഏറെ കഴിവുകളുള്ള നടനാണ് ദുല്‍ക്കര്‍. അദ്ദേഹത്തിന്‍റെ കുറേ സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെങ്കിലും ദുല്‍ക്കറിനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് - ഹ്യുമ ഖുറേഷി വ്യക്തമാക്കുന്നു.
പ്രകാശ് റോയ് എന്ന ബിസിനസ് മാഗ്‌നറ്റായാണ് മമ്മൂട്ടി വൈറ്റില്‍ അഭിനയിക്കുന്നത്. അദ്ദേഹം പ്രണയിക്കുന്ന റോഷ്നി എന്ന പെണ്‍കുട്ടിയായി ഹ്യുമയും എത്തുന്നു. ഉദയ് അനന്തനാണ് വൈറ്റിന്‍റെ സംവിധായകന്‍.
ഗ്യാംഗ്സ് ഓഫ് വസിപുര്‍, ഡി ഡേ, ബദ്‌ലപുര്‍, ഹൈവേ തുടങ്ങിയവയാണ് ഹ്യുമ ഖുറേഷി അഭിനയിച്ച പ്രധാന ബോളിവുഡ് സിനിമകള്‍.