പ്രണയാതുരനായി പ്രകാശ് റോയ്; മമ്മൂട്ടിയുടെ വൈറ്റിന്റെ ഏറ്റവും പുതിയ ടീസർ

മമ്മൂട്ടിയുടെ വൈറ്റ് ടീസർ പുറത്തിറങ്ങി

aparna shaji| Last Modified ചൊവ്വ, 19 ജൂലൈ 2016 (16:53 IST)
മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന വൈറ്റ് സിനിമയുടെ ഏറ്റവും പുതിയ പുറത്തിറങ്ങി. നായിക ഹുമയ്ക്കൊപ്പം കിടിലൻ ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. ചിത്രം ജൂലൈയ് 29ന് ചിത്രം തീയേറ്ററുകളിൽ എത്തും.

ലണ്ടൻ, മുംബൈ, കൊച്ചി എന്നിവിടങ്ങളിലാണ് വൈറ്റിന്റെ ചിത്രീകരണം നടന്നത്. ബോളിവുഡ് താരസുന്ദരി ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യൻ ചിത്രം എന്ന പ്രത്യേകതയും വൈറ്റിനുണ്ട്. ഇറോസ് ഇന്റർനാഷണൽ ആണ് നിർമാണം.

റോഷ്ണി മേനോൻ എന്ന സോഫ്റ്റ്‌വെയർ എൻജിനിയറുടെ വേഷത്തിലാണ് ഹുമ ഈ ചിത്രത്തിലഭിനയിക്കുന്നത്. പ്രകാശ് റോയ് എന്ന കോടീശ്വരനെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്. പ്രകാശ് റോയുടെയും റോഷ്ണിയുടെയും വളരെ വ്യത്യസ്തവും എന്നാൽ രസകരവുമായ ബന്ധത്തിലൂടെയാണ് വൈറ്റിന്റെകഥ പുരോഗമിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :