കോടി ക്ലബുകളിൽ കാര്യമില്ല, 100 കോടി കളക്ഷൻ നേടുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ നിർമാതാവിന് എത്ര ലാഭം കിട്ടും, കണക്ക് പുറത്ത് വിട്ട് നിർമാതാവ്

അഭിറാം മനോഹർ| Last Modified വെള്ളി, 13 നവം‌ബര്‍ 2020 (12:08 IST)
കോടി ക്ലബുകളുടെ പളപളപ്പിൽ കാര്യമില്ലെന്ന് നിർമാതാവ് ജി സുരേഷ് കുമാർ. പലരും ഈ സത്യം നനസിലാകാതെ കോടി ക്ലബുകളിൽ ആകൃഷ്ടരായി പണം നഷ്ടപ്പെടുത്തുന്നുവെന്നും പറഞ്ഞു.


100 കോടി കളക്ഷൻ നേടുന്ന ഒരു ബിഗ് ബജറ്റ് ചിത്രത്തിന് എത്ര ലാഭം ലഭിക്കും?


നൂറ് കോടി രൂപ ഗ്രോസ് നേടുന്ന ചിത്രത്തിന്റെ ഗ്രോസിൽ നിന്ന് ശരാശരി 25% നികുതിയായി പോകും. പിന്നീട് ബാക്കിയുള്ള 75 കോടി രൂപയാണ്. ഇതിൽ അമ്പത് ശതമാനം തിയേറ്റർകാർക്ക് പോകും. ബാക്കിയുള്ളത് 37-38 കോടി രൂപയാണ്. ഇതാണ് നിർമാതാവിന് ലഭിക്കുക. ചിത്രത്തിന്റെ ബജറ്റ് കൂടുന്നതിനനുസരിച്ച് ലാഭം കുറയുകയും ചെയ്യും സുരേഷ് കുമാർ പറഞ്ഞു.

പലരും ഈ സത്യം മനസിലാക്കാതെ 100 കോടിയുടെ ഗ്ലാമറിൽ പണം മുടക്കാനിറങ്ങുകയാണ്.
പലരിൽ നിന്നായി പണം പിരിച്ചു ചെയ്തു കെണിയിൽ ചാടുന്നവർ വരെ ഇതിലുണ്ടെന്നും സുരേഷ് കുമാർ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :