കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (09:19 IST)
കോവിഡിന്റെ രണ്ടാം വരവ് ചിത്രീകരണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്
സിനിമ പ്രവര്‍ത്തകര്‍. സുരേഷ് ഗോപി ചിത്രം പാപ്പന്റെയും പൃഥ്വിരാജ്-ഷാജി കൈലാസ് ടീമിന്റെ കടുവയുടെയും ചിത്രീകരണം നിലവിലെ സാഹചര്യത്തില്‍ നിര്‍ത്തിവെച്ചു.
മാര്‍ച്ച് മാസം ആദ്യമായിരുന്നു പാപ്പന്റെ ചിത്രീകരണം കാഞ്ഞിരപ്പള്ളിയില്‍ തുടങ്ങിയത്. അതിനിടെ ഇലക്ഷന്‍ തിരക്കുകളുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ചിത്രീകരണത്തില്‍ മാറി നിന്നിരുന്നു. അടുത്തിടെ അദ്ദേഹം വീണ്ടും ടീമിനൊപ്പം ചേര്‍ന്നിരുന്നു.
പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. രാത്രി വൈകിയും ഷൂട്ടിംഗ് ചെയ്തത് വളരെ വേഗത്തില്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനായിരുന്നു
കടുവ ടീം പദ്ധതിയിട്ടിരുന്നത്. സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ചിത്രീകരണം നിര്‍ത്തി വെക്കുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു. എല്ലാം ശരിയായാല്‍ വീണ്ടും ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.