സംവിധായകന്റെ കരണത്തടിച്ച സംഭവം, ആരോപണങ്ങൾക്ക് മറുപടിയുമായി നടി ഭാമ

കെ ആര്‍ അനൂപ്| Last Modified ശനി, 16 മെയ് 2020 (13:24 IST)
2007 ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് ഭാമ. അടുത്തിടെ ഭാമയൊരു സംവിധായകന്റെ കരണത്തടിച്ചു എന്ന വാർത്ത പ്രചരിച്ചിരുന്നു. ആരോപണങ്ങൾക്ക് മൂർച്ച കൂടിയപ്പോൾ
ആരോപണങ്ങൾക്കു മറുപടിയുമായി തന്നെ എത്തിയിരിക്കുകയാണ്. ആരോപണങ്ങൾ തീർത്തും ശരിയാണെന്നും എന്നാൽ പ്രചരിക്കുന്ന രീതിയിലല്ല കാര്യങ്ങളൊന്നും ഭാമ വ്യക്തമാക്കി.

ഒരു കന്നഡ സിനിമയുടെ ചിത്രീകരണത്തിനായി സിംലയിൽ എത്തിയതായിരുന്നു താരം. നടക്കാനിറങ്ങിയപ്പോൾ പുറകിൽ നിന്നും ആരോ ദേഹത്ത് തട്ടുന്നതായി തോന്നി. ഉടനെ അവനെതിരെ പ്രതികരിക്കുകയും അവൻറെ കരണക്കുറ്റി നോക്കി രണ്ടെണ്ണം കൊടുക്കൂകയും ചെയ്‌തു. ഒപ്പം ഞാന്‍ ബഹളവും വച്ചു. എല്ലാവരും ഓടിക്കൂടി. സംവിധായകനും ക്യാമറാമാനും എല്ലാം ഓടിയെത്തി.

അല്ലാതെ സംവിധായകന്‍ എന്നോട് മോശമായി പെരുമാറുകയോ ഞാന്‍ അദ്ദേഹത്തെ അടിക്കുകയോ ചെയ്തിട്ടില്ലെന്ന് ഭാമ പറഞ്ഞു. ജനുവരിയിലായിരുന്നു ഭാമ
വിവാഹിതയായത്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയായ അരുൺ ആണ് ഭർത്താവ്. അരുണിന് ദുബായില്‍
ബിസിനസാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :