തോറ്റുപോയെന്ന് കരുതുന്നവരോട്; ഒരു പന്ത്രണ്ടാം ക്ലാസുകാരനും ഗുസ്തിക്കാരനും പറയാനുള്ളത്; പൃഥ്വിരാജ്

എന്നാൽ തനിക്കു മുന്നിൽ പരീക്ഷയിൽ A പ്ലസ്സും നേടി സമ്മാനം വാങ്ങാൻ വന്നിരുന്ന വിദ്യാർത്ഥി സമൂഹത്തിനു മുൻപിൽ താൻ പന്ത്രണ്ടാം ക്ലാസ്‌കാരൻ ആണെന്ന് പറഞ്ഞതും സദസ്സ് സ്തബ്ധമായി.

Last Updated: തിങ്കള്‍, 22 ജൂലൈ 2019 (14:39 IST)
എവിടെയും ധൈര്യത്തിൽ നല്ല രീതിയിൽ ഇംഗ്ലീഷ് പറയാനും കയ്യടി വാങ്ങാനും കഴിവുള്ളയാൾ. ഇതാണ് പൃഥ്വിരാജ് എന്ന പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ആദ്യം ഓർമ്മ വരിക. എന്നാൽ തനിക്കു മുന്നിൽ പരീക്ഷയിൽ A പ്ലസ്സും നേടി സമ്മാനം വാങ്ങാൻ വന്നിരുന്ന വിദ്യാർത്ഥി സമൂഹത്തിനു മുൻപിൽ താൻ പന്ത്രണ്ടാം ക്ലാസ്‌കാരൻ ആണെന്ന് പറഞ്ഞതും സദസ്സ് സ്തബ്ധമായി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ പോകാത്തതല്ല കാരണം, പഠനം വഴിയിൽ ഉപേക്ഷിച്ചു വന്ന പൃഥ്വിയെയാണ് മലയാളി പ്രേക്ഷകർ നന്ദനത്തിൽ കണ്ടത്. പൃഥ്വിയുടെ വാക്കുകളിലേക്ക്

"ഞാൻ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്കൂൾ കടന്നതിന് ശേഷം കോളേജിൽ ചേരുകയും കോളേജ് പഠനം പൂർത്തിയാക്കും മുൻപേ നിർത്തി സിനിമാഭിനയത്തിലേക്ക് വരികയും ചെയ്ത വ്യക്തിയാണ്. അത് കൊണ്ട് ഒരു അക്കാഡമിക് കരിയർ തുടരണം എന്നാഗ്രഹിക്കുന്നവർക്ക് ഒരുദാഹരണം അല്ല എന്ന് കരുതുന്ന ആളാണ് ഞാൻ." പൃഥ്വി പറയുന്നു. പഠിതാക്കൾ തങ്ങളുടെ ദൗത്യമായ പഠനം നന്നായി ചെയ്യണമെന്നും, തന്റെ കാര്യത്തിൽ അത് ഒരു സിനിമയിൽ നന്നായി അഭിനയിക്കുക എന്നതാണെന്നും പൃഥ്വി പറയുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലേക്കു വിളി വരുമ്പോൾ ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയിൽ ഇൻഫർമേഷൻ ടെക്നോളജി ബിരുദ വിദ്യാർത്ഥി ആയിരുന്നു പൃഥ്വി. ആദ്യ ചിത്രം തന്നെ ഹിറ്റ് ആയത്തോടു കൂടി പൃഥ്വിക്ക് പിന്നെ ഓഫറുകളുടെ തിരക്കായി. പഠനം അവിടെ ഉപേക്ഷിക്കേണ്ടി വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :