സ്റ്റൈലിഷായി മമ്മൂട്ടി, അരങ്ങേറ്റത്തിനായി പുതുമുഖങ്ങൾ; റിലീസിനൊരുങ്ങി ‘പതിനെട്ടാം പടി‘

Last Modified വ്യാഴം, 4 ജൂലൈ 2019 (13:43 IST)
ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണി മുകുന്ദൻ എന്നിവർ അതിഥി കഥാപാത്രമായി എത്തുന്നുണ്ട്.

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ അഹാന കൃഷ്ണയും പുതുമുഖങ്ങളുമാണ് നായികമാർ. 60 ലധികം പുതുമുഖങ്ങള്‍ പതിനെട്ടാം പടിയില്‍ അണിനിരക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ഏറെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് സിനിമയിലൂടെ ശങ്കര്‍ രാമകൃഷ്ണന്‍ പറയാന്‍ പോവുന്നതെന്നാണ് വിവരം. മാമാങ്കം, ഗാനഗന്ധര്‍വ്വന്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരേസമയം പുരോഗമിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :